| WELL KEPT FOR THE NEXT CALL |
just remember that....
ഒരു കൊടി
ഒരു കാലം
ഒരു നിയോഗം
ഇനി
എല്ലാം
നമുക്ക്
നവ കാലത്തിനു
സമര്‍പ്പിക്കാം
35 പേര്‍... 350 ഇടങ്ങള്‍ .
3500 വഴികള്‍ ..35000..ഇടവഴികള്‍
ഒരേ വികാരം...
മാസ്......
മുത്തശ്ശി ആ കഥ പറഞ്ഞു തുടങ്ങി
ഒരിക്കല്‍ ഒരിടത്ത് ഒരു കൂട്ടം മീശ മുളച്ചവര്‍ ഉണ്ടായിരുന്നു...
ഒരു പന്തിനു പിറകെ ഞങ്ങള്‍ക്ക് എന്താ പാഞ്ഞാല് എന്ന് ചോദിച്ചു
അവര്‍ തങ്ങളുടെ കരുത്ത് കൊരുത്ത് അവിടെ നിന്നും പടിയിറങ്ങി
ഉപാസന പിന്നെ സ്വയം കുടിയിരുത്തിയ ആ നാലക്ഷരമായിമാറി mass
ഭംഗി പോരെന്നു തോന്നി പിന്നെ കൂടെ കൂട്ടിയതാ strikers
അന്ന് എന്തൊരു പുകിലായിരുന്നു
ചിലര്‍ ജാതകം എഴുതി...
ചിലരാകട്ടെ പോനാല്‍ പോകട്ടും പോടാ എന്ന മട്ടിലും...
പോകേണ്ടത് പോയല്ലേ പറ്റൂ...
ഒരു പന്തും വെറും കാലും മനസ്സില്‍ സ്ഥായിയായ ഉന്മേഷവും പിന്നെ കുറെ സുമനസ്സുകളുടെ സ്ഥിരമായ പ്രോത്സാഹനവും പതുക്കെ അവര്‍ക്ക് കാലം പിടി തരുകയായിരുന്നു.ഗ്യാലറികള്‍ക്ക് ക്ഷാമം ഉണ്ടായിരുന്ന ആ കാലത്ത് വട്ടം കൂടിനിന്ന പലരെയും അവര്‍ പന്ത് കളിച്ച് പതപ്പിച്ചു.ചിലര്‍ മൈതാനങ്ങളിലേക്ക് ഒപ്പം കൂടി.
Mass strikers A,B,C എന്നിങ്ങനെ മൂന്ന് ടീമുകള്‍..ചുറുചുറുക്കിന്റെ മൈതാന വേഗങ്ങള്‍ അവര്‍ എളുപ്പത്തില്‍ കണ്ടെത്തി. അലമാരയില്‍ ട്രോഫികളും കപ്പുകളും മുട്ടിയുരുമ്മിനിന്നു.
കളി തുടരവേ... കാലം അവര്‍ക്കുമുന്‍പില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തി.. കളിയിടത്തിനുവേണ്ടി അവര്‍ക്ക് ധര്‍ണ ഇരിക്കേണ്ടിവന്നു. ഉറക്കെ വിളിച്ച് പറയേണ്ടിവന്നു. പഞ്ചായത്ത് കേരളോത്സവങ്ങളില്‍ വാശിയോടെ പങ്കെടുത്ത് കപ്പുകള്‍ നേടിയ അവര്‍ക്ക് പരിപാടിയുടെ നടത്തിപ്പില്‍ ആശങ്കകള്‍ ചൂണ്ടിക്കാണി ക്കേണ്ടിവന്നു. അതിനുള്ള യോഗ്യതയോ തുടര്‍ച്ചയായി തങ്ങളുടെ പ്രദേശത്തെ മഹാമേളയായി മാറ്റിയെടുത്ത കളിയുത്സവങ്ങളുടെ കൃത്യതയാര്‍ന്ന സംഘാടനം.
തുടരെ തുടരെ ആര്‍പ്പുവിളികള്‍..... ആരവങ്ങള്‍..... എങ്കിലും പരസ്പരം തോളുരുമ്മി ജനസഞ്ചയം ഒരു പന്തിനും കുറെ കളിക്കാര്‍ക്കുമിടയില്‍ ബന്ധനസ്ഥരായകുറെ ദിവസങ്ങള്‍ . വൈകി യെത്തിയവര്‍ ഇടം കിട്ടാതെ വലഞ്ഞ ഒരു മൈതാനം സമ്മാനിക്കാന്‍ മാസിന് കഴിഞ്ഞത് പിറകെ വന്ന പലര്‍ക്കും പ്രചോദനമായി.
ഇപ്പോള്‍ ആ മൈതാനം ഇരമ്പിപ്പായുന്ന വാഹനങ്ങള്‍ക്ക് സ്വന്തം.
കാലം ഓണക്കാലം... ഉത്രാടനാളിലെ 'കേളി'ക്കാലം. മാസിന്റെ ഒപ്പം ഒരു ദിവസം കൂടാന്‍ കുറെപ്പേര്‍ക്ക് കൊയ്ത്തുല്സവ ലഹരി പകര്‍ന്നു നല്‍കിയ വൈവിധ്യത്തിന്റെ ഒരു തട്ടുപൊളിപ്പന്‍ ആഘോഷം. ചിമ്മി ചിമ്മി പകല്‍ തുടങ്ങി കതീനയില്‍ രാത്രി അവസാനിച്ച കേളി ഒരു മാസ് ഓണവിശേഷം. ഗാനമേള മുതല്‍ നാടകം വരെ ഇനങ്ങള്‍ .കുസൃതികള്‍ മുതല്‍ ഏകാഗ്രതവരെ പരീക്ഷിക്കപ്പെട്ട മത്സരങ്ങള്‍.....
ഇനി ആ മുത്തശ്ശി കഥയ്ക്ക് പ്രസക്തി ഇല്ല...
ഭൂതം അതിന്റെ നിയോഗം സ്വീകരിക്കാതെ പിന്മാറില്ലല്ലോ
അത് വരട്ടെ. മുത്തശ്ശിയില്‍ നിന്ന് ആ ദീപശിഖ തിരിച്ചു പിടിച്ച്
കാലം കാത്തുവെച്ചത് ഒരു ഇടവേളയായിരുന്നു എന്ന തിരിച്ചറിവുകളോടെ
മണി മുഴങ്ങി
മാറിയ കാലത്തെ ഒപ്പം കൂട്ടാന്‍ mass strikers ഗോദയില്‍ ഇറങ്ങുകയായി.
കലാ കായിക വേദികള്‍ വാവിട്ടു കരയുന്നത്... അവര്‍ കേട്ടിട്ടുണ്ട്. ചിലവ വെറും ബോര്‍ഡുമാത്രമായി ഒന്നാം നിലയില്‍ കാഴ്ച്ചപ്പെട്ടു കിടക്കുന്നത് അവര്‍ കണ്ടിട്ടുണ്ട്. പക്ഷെ ഒരിടം അത് ഇപ്പോളും ഉണ്ടെന്നുള്ള ധാരണ.... അത് പതുക്കെ മുളപൊട്ടി....
ഇന്നിന്റെ ഇടം കണ്ടെത്താന്‍ mass strikers ഒന്ന് ശ്രമിച്ചുനോക്കുകയാണ്. ആശംസാസന്ദേശങ്ങള്‍ക്ക് പകരം നിങ്ങള്‍ക്ക് എന്താണ് നല്‍കാനുള്ളത് എന്ന് ഈ ബ്ലോഗിലൂടെ മാസ് അന്വേഷിച്ചുതുടങ്ങുകയാണ്......
പന്തിനു പിറകെ ഞങ്ങള്‍ ഓടിനടന്ന ആ പഴയ കാലത്ത് തോളത്ത് ഒരു താങ്ങായി നിന്ന നിങ്ങളുടെ സഹായഹസ്തങ്ങള്‍ ഇപ്പോഴും നിങ്ങള്‍ നീട്ടിപ്പിടിക്കില്ലേ ?
ഇതിനുള്ള ഒരു പ്രതികരണം എന്ന നിലയില്‍ മാത്രമല്ല നമുക്ക് ഇനി എന്തെല്ലാം ചെയ്യാനുണ്ട് എന്നുകൂടി നിര്‍ദേശിച്ചാല്‍ ഞങ്ങള്‍ കൃതാര്‍ത്തരായി
താങ്കളുടെ കുറി പ്രതീക്ഷയോടെ കാത്തുകൊണ്ട് മാസ് ഒരു വിളിപ്പാടകലെ.....
അകം നിറഞ്ഞ നന്ദിയോടെ......
